ശുചിത്വ പൂർണ്ണവും ഹരിതാ ഭവുമായ ഗ്രാമം

ഗ്രാമപഞ്ചായത്ത് അറിയിപ്പ്:

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെ തിരെ കർശന നടപടി!                                      
ശുചിത്വ പൂർണ്ണവും ഹരിതാ ഭവുമായ ഗ്രാമം കെട്ടിപ്പടുക്കുന്നതിനായി നമ്മുടെ ഗ്രാമപഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്. എന്നാൽ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിലും റോഡരികുകളിലും പുഴകളിലും തോട്ടിലും പ്ലാസ്റ്റിക്, ജൈവ, അജൈവ മാലിന്യങ്ങൾ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ നടത്തുന്നവർക്കെതിരെ സർക്കാറിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും നിയമങ്ങൾ അനുസരിച്ച് കർശന നിയമനടപടികളും പിഴയും ഈടാക്കുന്നതാണ്.
പ്രധാന നിയമനടപടികളും പിഴത്തുകയും:
•    പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ:
     ₹5000/- മുതൽ ₹5,0000/- വരെ പിഴ ഈടാക്കുന്നതാണ്.
•    ജലാശയങ്ങളിലും പുഴകളിലും മാലിന്യം തള്ളൽ:
   കേരള പഞ്ചായത്ത് രാജ് (ഭേദഗതി) നിയമം അനുസരിച്ച് ₹50,000/-    
   വരെ പിഴയും നിയമപരമായ ശിക്ഷാനടപടികളും.
•  മാലിന്യം കത്തിക്കൽ: ₹5,000/- വരെ പിഴ(സ്പോട്ട് ഫൈൻ)  
   ഈടാക്കുന്നതാണ്.
    പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ കത്തുന്നത് ശിക്ഷാർഹമാണ്.

പൊതുജന ശ്രദ്ധയ്ക്ക്:
1.    ഹരിതകർമ്മ സേന മുഖേന അജൈവ മാലിന്യങ്ങൾ കൃത്യമായി   
      കൈമാറുക.
2.    ജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്‌കരിക്കാൻ ശ്രമിക്കുക.
3.    മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ പഞ്ചായത്ത് 
    ഓഫീസിലോ ഹെൽത്ത് ഇൻസ്‌പെക്ടറെയോ അറിയിക്കുക (വിവരങ്ങൾ 
    രഹസ്യമായി സൂക്ഷിക്കുന്നതാണ്).

"നമുക്ക് ഒന്നിക്കാം, നമ്മുടെ ഗ്രാമത്തെ സുന്ദരവും ശുചിത്വമുള്ളതുമാക്കാം"