കട്ടിപ്പാറ പഞ്ചായത്ത്

മലയോര കുടിയേറ്റ മേഖലയായ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വികസനവും സുസ്ഥിരതയും ലക്ഷ്യമാക്കിക്കൊണ്ട് പ്രത്യേക പദ്ധതിക‍ൾ തയ്യാറാക്കി വളരെ സുതാര്യമായി നടപ്പിലാക്കുക എന്നതാണ് ഈ ഭരണസമിതി ലക്ഷ്യം വെക്കുന്നത്. നമ്മുടെ ഭൂപ്രദേശത്തിന് ഒരു കോട്ടവും വരുത്താതെ പ്രകൃതിയെ സംരക്ഷിച്ചും ജലവും വായുവും മണ്ണും മലിനമാകാതെ ആവാസ വ്യവസ്ഥക്ക് കോട്ടം വരുത്താതെ സംരക്ഷിച്ചും കാര്‍ഷിക മേഖലയിലും ഉദ്പാദന മേഖലകളിലും മുന്നേറ്റം നടത്തുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ നടപ്പിലാക്കുകയും പ്രാഥമിക ഉത്പാദനം, ജലവിഭവം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മാലിന്യ സംസ്ക്കരണം, ഗതാഗതയോഗ്യമായ റോഡുക‍ള്‍‍‍, പാലങ്ങള്‍, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതിക‍ൾ തയ്യാറാക്കിയിട്ടുള്ളത്.

സജീന പി

പ്രസിഡണ്ട്

പ്രേംജി ജെയിംസ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജംഷീന

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാഹിം ഹാജി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുഫീറ പി.എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

നൌഷാദലി എം.പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് 2005 വർഷത്തില്‍ നിലവില്‍ വന്നു

സ്ഥലം : താമരശ്ശേരി താലൂക്ക്,കോഴിക്കോട് ജില്ല, കേരളം.

വാര്‍ഡുകള്‍ : 15 ,  നിയമസഭാ മണ്ഡലം : കൊടുവള്ളി , ലോകസഭാ മണ്ഡലം : കോഴിക്കോട്

വില്ലേജുകള്‍ : രാരോത്ത് , കെടവൂര്‍, കട്ടിപ്പാറ, ഈങ്ങാപ്പുഴ

ആകെ ജനസംഖ്യ (2011) : 22,706

വിസ്തീർണ്ണം : 28.0 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

• 2005 ഒക്ടോബർ 1-ാം തീയതിയാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ കൊടുവള്ളി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കട്ടിപ്പാറ. പഞ്ചായത്തിലെ കുന്നുകളും മലകളും നിറഞ്ഞ വടക്കുകിഴക്കന്‍ പ്രദേശങ്ങൾ, അര നൂറ്റാണ്ട് മുമ്പ് വന്യമൃഗങ്ങള്‍ യഥേഷ്ടം വിഹരിച്ചിരുന്ന വൻകാടുകളായിരുന്നു. കേരളപ്പിറവിക്കു മുമ്പുതന്നെ, പഴയ തിരുവിതാംകൂറില്‍ നിന്നും എത്തിയ കുടിയേറ്റക്കാരാണ് കാടുകൾ വെട്ടി നാടുകളാക്കി മാറ്റിയത്. വടക്കന്‍ പ്രദേശങ്ങളിലൊന്നായ കട്ടിപ്പാറയിൽ അരനൂറ്റാണ്ടു മുമ്പു തന്നെ എത്തിച്ചേർന്ന കുടിയേറ്റക്കാ‍ർ‍ കാട്ടിൽ അന്തിയുറങ്ങാൻ കട്ടിലായി ഉപയോഗിച്ചിരുന്നത് വിശാലമായ ഒരു പാറയായിരുന്നു. ഈ കട്ടിൽപാറ കാലക്രമത്തില്‍ ലോപിച്ച് കട്ടിപ്പാറയായതാണെന്ന് പറയപ്പെടുന്നു. ഈ പാറ ഇപ്പോഴും ഇവിടെ കാണാം.

കൂടുതൽ വായിക്കുക