ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
2005 ഒക്ടോബര്ക 1-ാം തീയതിയാണ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ കൊടുവള്ളി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കട്ടിപ്പാറ. പഞ്ചായത്തിലെ കുന്നുകളും മലകളും നിറഞ്ഞ വടക്കുകിഴക്കന്‍ പ്രദേശങ്ങൾ, അര നൂറ്റാണ്ട് മുമ്പ് വന്യമൃഗങ്ങള്‍ യഥേഷ്ടം വിഹരിച്ചിരുന്ന വന്കാ്ടുകളായിരുന്നു. കേരളപ്പിറവിക്കു മുമ്പുതന്നെ, പഴയ തിരുവിതാംകൂറില്‍ നിന്നും എത്തിയ കുടിയേറ്റക്കാരാണ് കാടുകൾ വെട്ടി നാടുകളാക്കി മാറ്റിയത്. വടക്കന്‍ പ്രദേശങ്ങളിലൊന്നായ കട്ടിപ്പാറയില്‍ അരനൂറ്റാണ്ടു മുമ്പു തന്നെ എത്തിച്ചേര്‍ന്ന് കുടിയേറ്റക്കാര്‍ കാട്ടിൽ അന്തിയുറങ്ങാന്‍ കട്ടിലായി ഉപയോഗിച്ചിരുന്നത് വിശാലമായ ഒരു പാറയായിരുന്നു. ഈ കട്ടില്പ്പാ റ കാലക്രമത്തില്‍ ലോപിച്ച് കട്ടിപ്പാറയായതാണെന്ന് പറയപ്പെടുന്നു. ഈ പാറ ഇപ്പോഴും ഇവിടെ കാണാം. 1879-ല്‍ ഫെര്ഗു്സൺ സായിപ്പ് റബ്ബര്‍ തൈകൾ നട്ട് റബര്‍ പ്ലാന്റേഷൻ...
കൂടുതൽ വായിക്കുക