ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഞ്ചായത്തിലെ കുന്നുകളും മലകളും നിറഞ്ഞ വടക്കുകിഴക്കന് പ്രദേശങ്ങൾ, അര നൂറ്റാണ്ട് മുമ്പ് വന്യമൃഗങ്ങള് യഥേഷ്ടം വിഹരിച്ചിരുന്ന വന്കാരടുകളായിരുന്നു. കേരളപ്പിറവിക്കു മുമ്പുതന്നെ, പഴയ തിരുവിതാംകൂറില് നിന്നും എത്തിയ കുടിയേറ്റ ക്കാരാണ് കാടുകൾ വെട്ടി നാടുകളാക്കി മാറ്റിയത്. വടക്കന് പ്രദേശങ്ങളിലൊന്നായ കട്ടിപ്പാറയില് അരനൂറ്റാണ്ടു മുമ്പു തന്നെ എത്തിച്ചേര്ന്നത കുടിയേറ്റക്കാര് കാട്ടിൽ അന്തിയുറങ്ങാന് കട്ടിലായി ഉപയോഗിച്ചിരുന്നത് വിശാലമായ ഒരു പാറയായിരുന്നു. ഈ കട്ടില്പ്പാററ കാലക്രമത്തില് ലോപിച്ച് കട്ടിപ്പാറയായതാ ണെന്ന് പറയപ്പെടുന്നു. ഈ പാറ ഇപ്പോഴും ഇവിടെ കാണാം. 1879-ല് ഫെര്ഗുടസൺ സായിപ്പ് റബ്ബര്പ തൈകൾ നട്ട് റബര്ഇ പ്ളാന്റേഷന് തുടക്കം കുറിച്ചു. കേരളത്തിലെ ആദ്യത്തെ ഈ റബ്ബര് എസ്റ്റേറ്റാണ് പില്ക്കാപലത്ത് എ.വി.തോമസ് ആന്റ് കമ്പനിയുടെ ഉടമസ്ഥതയിലായ കല്പ്പതറ്റ എസ്റ്റേറ്റ്സ്. വിശാലമായ ഈ എസ്റ്റേറ്റിലെ ഒരു ഭാഗത്തെ റബ്ബര് മരങ്ങളൾ വെട്ടി ഒഴിച്ചെടുത്ത സ്ഥലമാണ് വെട്ടിഒഴിഞ്ഞതോട്ടമെന്ന് അറിയപ്പെടുന്നത്. ബ്രിട്ടീഷുകാര്ക്കെയതിരെ സമരം നയിച്ച് വീരമൃത്യു വരിച്ച പഴശ്ശിരാജയുടെ കോട്ടയം രാജവംശത്തിലേക്ക് ചേര്ന്നീതായിരുന്നു ഈ പഞ്ചായത്തിലെ ഭൂസ്വത്തുക്കളധികവും. 1945-ല് ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ മലബാറില് അരിക്കും തുണിക്കും റേഷൻ ഏര്പ്പെശടുത്തിയിരുന്നു. മലബാര് കലാപസമയത്ത് ഈ പ്രദേശം മതസൌഹാർത്തിന് ഉത്തമ മാതൃകയായിരുന്നു. കലാപം ഇവിടെ ബാധിച്ചില്ലെങ്കിലും ഭയപ്പെട്ട ഹിന്ദുക്കള് പലരും വീടൊഴിഞ്ഞു പോയപ്പോൾ തങ്ങളുടെ വീടും സ്വത്തുക്കളും മുസ്ലീം സഹോദരങ്ങളെയാണ് സൂക്ഷിക്കാനേല്പ്പി ച്ചിരുന്നത്. അവര് തിരിച്ചെത്തിയപ്പോൾ തങ്ങളുടെ വസ്തു വകകളൊക്കെ സുരക്ഷിതമായി തിരിച്ചുകിട്ടുകയും ചെയ്തു. താമരശ്ശേരിയിലെ പഴയകാലത്തെ പാരമ്പര്യ കുടില് വ്യവസാ യങ്ങൾ എന്നു പറയാവുന്നത് പായ, തലക്കുട, കൊട്ട, വട്ടി തുടങ്ങിയവയുടെ നിര്മ്മാ ണമായിരുന്നു. നാളികേരം വെട്ടി കൊപ്ര യാക്കുക, അടക്ക വെട്ടി കളിയടക്കയാക്കുക തുടങ്ങിയവയും, മരച്ചക്കിൽ കൊപ്രയാട്ടി വെളിച്ചെണ്ണ എടുക്കുന്ന ഒരു യൂണിറ്റും ഇവിടെ പ്രവര്ത്തിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസ സംവിധാനങ്ങൾ നിലവിൽ വരുന്നതിനു മുമ്പു തന്നെ എഴുത്തു പള്ളിക്കൂടങ്ങളും, ആശാന് കളരികളും, ഗുരുകുല വിദ്യാഭ്യാസരീതികളും ഈ ഗ്രാമപഞ്ചായ ത്തിന്റെ പൂർവികർക്ക് അറിവ് നേടാൻ ഉപകരിച്ചിട്ടുണ്ട്. ആളുകള് കൂട്ടമായി തലച്ചുമടായും, നിരനിരയായ കാളവണ്ടികളിലും കാർഷിക ഉല്പന്നങ്ങൾ പത്തൊമ്പത് മൈൽ അകലെയുള്ള കോഴിക്കോട് വലിയങ്ങാടിയില് എത്തിച്ചിരുന്നു. അക്കാലങ്ങളില് കാടുകളിൽ നിന്ന് വെട്ടുന്ന തടികൾ തിരപ്പ (മരങ്ങള് കൂട്ടിക്കെട്ടി)യായി പൂനൂര് പുഴ വഴിയും, കൂടത്തായ് പുഴ വഴിയും മരവ്യവസായ ത്തിന് പ്രശസ്തിയാര്ജ്ജി ച്ച കല്ലായിയിൽ എത്തിച്ചിരുന്നു. റെയില്പാങത ഈ പഞ്ചായത്തിലില്ലെങ്കിലും 30 കി.മീ അകലങ്ങ ളിലുള്ള കോഴിക്കോട്-കൊയിലാണ്ടി റയിൽവെ സ്റ്റേഷനുകളെയാണ് ദീർഘദൂര യാത്രയ്ക്കായി ജനങ്ങൾ ആശ്രയിക്കുന്നത്. അക്കാലത്ത് ബസിന്റെ ടിക്കറ്റുകള് നേരത്തെ നല്കാറാണ് പതിവ്. അഞ്ച് അണയായിരുന്നു കോഴിക്കോട്ടേയ്ക്കുള്ള ബസുകൂലി. മരക്കാര് ഹാജിയുടെ ലോറിയാണ് ചരക്ക് ഗതാഗതരംഗത്തെ ആദ്യവാഹനം. വടക്കന് പാട്ടിന്റെ ഈരടികളിൽ സ്ഥാനം ലഭിച്ച പഴയ മലബാറിലെ മലയോര മേഖല ഉൾപ്പെടുന്ന പ്രദേശമാണ് കട്ടിപ്പാറ.